തകര്‍പ്പന്‍ ഡാന്‍സുമായി കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ ചാക്കോച്ചന്‍-video

അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ്‌ കുഞ്ചാക്കോ ബോബന്‍. സിനിമകളില്‍ ചാക്കോച്ച​​ന്‍റെ ഡാന്‍സ്​ കണ്ടിട്ട്​ കാലം കുറച്ചായെങ്കിലും ഇപ്പോഴിതാ കുട്ടനാടന്‍ മാര്‍പാപ്പയെന്ന പുതിയ ചിത്രത്തില്‍ താരം ഡാന്‍സ്​ ചെയ്യുന്ന ഗാനം അണിയറക്കാര്‍ പുറത്ത്​ വിട്ടിരിക്കുകയാണ്. സാ രി ഗാ മാ എന്ന ഗാനത്തിന്‍റെ 30 സെക്കന്‍റ്​ മാത്രമുള്ള വീഡിയോ ആണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടത്​.

ശ്രീജിത്ത്​ വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ മുഴുനീള ഹാസ്യ സിനിമയാണ്​. അതിഥി രവിയാണ്​ നായിക. ശാന്തി കൃഷ്​ണ, അജു വര്‍ഗീസ്​, സൗബിന്‍ ഷാഹിര്‍, ഇന്നസ​​ന്‍റ്​, രമേഷ്​ പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, ടിനി ടോം തുടങ്ങി വന്‍ താരനിരതന്നെയുണ്ട്​​ ചിത്രത്തില്‍.

രാഹുല്‍ രാജിന്‍റെതാണ്​ സംഗീതം​. ഹസീബ്​ ഹനീഫ്​, നൗഷാദ്​ ആലത്തൂര്‍, അജി മെടയില്‍ എന്നിവര്‍ ചേര്‍ന്നാണ്​ ചിത്രം നിര്‍മിച്ചിരിക്കുന്നത്​. അരവിന്ദ്​ കൃഷ്​ണ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Related posts

Leave a Reply

*