മനുഷ്യക്കടത്ത് കേസ്; പഞ്ചാബി പോപ്പ് ഗായകന് 2 വര്‍ഷം തടവുശിക്ഷ

ന്യുഡല്‍ഹി: മനുഷ്യക്കടത്ത് കേസില്‍ പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ  ശിക്ഷ. തന്‍റെ സംഗീത ട്രൂപ്പിലെ അംഗങ്ങളെന്ന വ്യാജേന പണം കൈപ്പറ്റി ആളുകളെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ചിരുന്ന കേസില്‍ പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്.

ദലേറിനെതിരെ മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ഷംഷീര്‍ സിംഗ് സംഗീത ട്രൂപ്പിന്‍റെ മറവില്‍ 10 പേരെ വീതം യു.എസിലേക്ക് കടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. ദലേര്‍ യു.എസിലേക്കു നടത്തിയ പര്യടനത്തില്‍ ട്രൂപ്പിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെ സാന്‍ ഫ്രാന്‍സിസ്കോയില്‍ അനധികൃതമായി എത്തിച്ചതായി ഒരു നടി ആരോപിച്ചിരുന്നു. 1999ല്‍ ദലേറും സഹോദരനും ചേര്‍ന്നുണ്ടാക്കിയ ട്രൂപ്പിനൊപ്പം മൂന്ന് ആണ്‍കുട്ടികളെ ന്യുനഴ്സില്‍ എത്തിച്ചെന്നും പരാതി വന്നിരുന്നു.

ബക്ഷിഷ് സിംഗ് എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് ദലേറിനും ഷംഷീറിനദുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇരുവര്‍ക്കുമെതിരെ മുപ്പത്തഞ്ചിലേറെ ഏറെ പരാതികളും വന്നിരുന്നു. വിദേശത്തേക്ക് കടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ചായിരുന്നു പരാതികള്‍.

ദലേറിന്‍റെ കൊനാട്ട് പ്ലേസിലെ ഓഫീസുകളില്‍ പോലീസ് റെയ്ഡു നടത്തുകയും ചെയ്തിരുന്നു. 2006ലാണ് ദലേറിനും സഹോദരനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ദലേറിനെതിരെ മതിയായ തെളിവുകളുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

prp

Related posts

Leave a Reply

*