മനുഷ്യക്കടത്ത് കേസ്; പഞ്ചാബി പോപ്പ് ഗായകന് 2 വര്‍ഷം തടവുശിക്ഷ

ന്യുഡല്‍ഹി: മനുഷ്യക്കടത്ത് കേസില്‍ പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ  ശിക്ഷ. തന്‍റെ സംഗീത ട്രൂപ്പിലെ അംഗങ്ങളെന്ന വ്യാജേന പണം കൈപ്പറ്റി ആളുകളെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ചിരുന്ന കേസില്‍ പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. ദലേറിനെതിരെ മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ഷംഷീര്‍ സിംഗ് സംഗീത ട്രൂപ്പിന്‍റെ മറവില്‍ 10 പേരെ വീതം യു.എസിലേക്ക് കടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. ദലേര്‍ യു.എസിലേക്കു നടത്തിയ പര്യടനത്തില്‍ ട്രൂപ്പിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെ സാന്‍ ഫ്രാന്‍സിസ്കോയില്‍ അനധികൃതമായി […]