നാദിര്‍ഷയ്ക്ക്‌ രക്തസമ്മര്‍ദ്ദം;ചോദ്യം ചെയ്യല്‍ വൈകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍    നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് വൈകുന്നു. ചോദ്യം ചെയ്യലിന് മുന്‍പായി  കടുത്ത രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ  തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ വൈകുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആലുവ പോലീസ് ക്ലബിലെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ  നിര്‍ദേശപ്രകാരം  നാദിര്‍ഷയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. ഇതിനു  പിന്നാലെ നാദിര്‍ഷയ്ക്ക് അവശത അനുഭവപ്പെടുകയായിരുന്നു.   ഇനി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമേ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ ഉണ്ടാവുകയുള്ളൂ.

prp

Related posts

Leave a Reply

*