ഉത്തര കൊറിയയില്‍ ആണവ പരീക്ഷണ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു

പ്യോങ്യാങ്: ഉത്തര കൊറിയയിലെ ആണവ പരീക്ഷണ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു. ആണവ കേന്ദ്രത്തിന്‍റെ  അടിത്തറയിലുണ്ടായ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് ആണവവികിരണം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുഗ്ഗിറി ആണവ കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. ടണലില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നൂറ് പേരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുരങ്കത്തിന്‍റെ  ശേഷിച്ച ഭാഗം കൂടി തകര്‍ന്ന് നൂറ് പേര്‍ കൂടി മരണമടയുകയായിരുന്നു. സെപ്തംബര്‍ മൂന്നിന് ഉത്തര […]

ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നു ഉത്തരകൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍ പറഞ്ഞു. ഏകാധിപതി കിം ജോങ് ഉന്നിന്‍റെ  ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ  വാക്കുകള്‍ തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറായാല്‍ മൂന്നര […]

ആണവ യുദ്ധം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന് ഉത്തരകൊറിയ

ലണ്ടന്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ പ്രഖ്യാപനം. ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്നും അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും യുഎന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോംഗ് വ്യക്തമാക്കി. ഉത്തര കൊറിയയ്ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍  ഞങ്ങള്‍ തയാറല്ലെന്നും   റയോങ് പറഞ്ഞു. അമേരിക്കന്‍ സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനും എതിരായി ആണവ ആയുധങ്ങള്‍ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ഉദ്ദേശവും […]

”ജപ്പാനെ കടലില്‍ മുക്കും അമേരിക്കയെ ചാരമാക്കും”; ഭീഷണിയുമായി ഉത്തര കൊറിയ

സോള്‍: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ.  ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30 നാണ് മിസൈല്‍ പരീക്ഷണമെന്നാണ് വിവരം. ജപ്പാന്‍റെ  വടക്കന്‍ ദ്വീപായ ഹൊക്കൈദോയിലൂടെ സഞ്ചരിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈല്‍ സഞ്ചരിക്കാന്‍ പതിനേഴ് മിനിറ്റാണ് എടുത്തത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ , എത്രയും വേഗം സുരക്ഷിത  സ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് ഉച്ചഭാഷിണിയിലൂടെയും എസ്‌എംഎസിലൂടെയും  ജനങ്ങള്‍ക്ക് […]