ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്.

ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നു ഉത്തരകൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍ പറഞ്ഞു. ഏകാധിപതി കിം ജോങ് ഉന്നിന്‍റെ  ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ  വാക്കുകള്‍ തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറായാല്‍ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും ഇത്.  ഉത്തരകൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. കഴിഞ്ഞ മാസം 120 കിലോ ടണ്‍ സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് അവര്‍ പരീക്ഷിച്ചിരുന്നു.

 

prp

Related posts

Leave a Reply

*