കോടിയേരിയുടെ ജന ജാഗ്രതാ യാത്ര വിവാദത്തില്‍ ; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ജന ജാഗ്രതാ യാത്ര വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.  ജന ജാഗ്രതായാത്രയുടെ സ്വീകരണത്തില്‍  അദ്ദേഹം ഉപയോഗിച്ചത് കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന മുസ്ലീംലീഗിന്‍റെ വാദം കേട്ട മുഖ്യമന്ത്രി, പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ്.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്‍റെ  ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. എന്നാല്‍  കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും  കാരാട്ട് ഫൈസലിന്‍റെ കാര്‍ മുന്‍പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ്  കോടിയേരി പറയുന്നത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സംഭവം അന്വേഷിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ഹാജി പറഞ്ഞു . കോടിയേരി നടത്തുന്ന യാത്രയുടെ സ്പോണ്‍സര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും ലീഗ്ആവശ്യപ്പെട്ടു.

 

 

prp

Related posts

Leave a Reply

*