രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മോദിയെയും   ബിജെപി സര്‍ക്കാരിനെയും  രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ലെന്നും പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി പറഞ്ഞു.

രാഹുലിന്‍റെ പ്രസ്താവനകള്‍ കുമ്പസാരമാണെന്നും ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി എതിരാളികളെ ശകാരിച്ചുകൊണ്ട് ഒരു ഇടം കണ്ടെത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംവാദത്തിനിടെ ചോദിച്ചിരുന്നു.കശ്മീരില്‍ യുപിഎ സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ അധ്വാനം 30 ദിവസത്തെ എന്‍ഡിഎ ഭരണം കൊണ്ട് തകര്‍ത്ത് കളഞ്ഞെന്നും കശ്മീര്‍ വീണ്ടും കലാപഭൂമിയായി മാറിയെന്നും രാഹുല്‍ സംവാദത്തിനിടെ പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള ശക്തമായ പ്രതികരണവുമായാണ് സ്മൃതി ഇറാനി  ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്

prp

Related posts

Leave a Reply

*