പരിയാരത്തെത്തെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഫോണ്‍ ഭീഷണി

പരിയാരം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണി. പരിയാരം മെഡിക്കല്‍ കോളജ് അക്കാദമിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി കോഴിക്കോട് ചേളന്നൂര്‍ രജനി നിവാസിലെ പി.ശ്രീലയ(19) കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച കേസില്‍ ആത്മഹത്യാപ്രേരണയ്ക്കു തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിതയിലെ കിരണ്‍ ബെന്നി കോശി(19)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിക്ക് ഒരിക്കല്‍ പോലും കാണാത്ത ബെന്നിയുമായി മൊബൈല്‍ ഫോണ്‍ വഴി പ്രണയമായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഈ സുഹൃത്ത് ഭീഷണിപ്പെടുത്തിയതാണു വിദ്യാര്‍ഥിനിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം. ഇനി വിളിക്കരുതെന്ന് ആവശ്യപ്പെട്ട ശേഷവും കിരണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതു കൊണ്ടാണു ജീവനൊടുക്കുന്നതെന്ന കുറിപ്പ് ശ്രീലയയുടെ ഡയറിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു.

നേരിട്ടു കണ്ടില്ലെങ്കിലും ശ്രീലയയും കിരണും മൂന്നു മാസത്തോളം നിരന്തരം മൊബൈലില്‍ സംസാരിച്ചിരുന്നു. പയ്യന്നൂര്‍ കോടതി കിരണിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഎസ്സി നഴ്‌സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ശ്രീലയയെ കഴിഞ്ഞ ജൂണ്‍ രണ്ടിന് ഉച്ചയോടെയാണു ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നു ശ്രീലയയുടെ പിതാവ് പി.ജയരാജന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

prp

Related posts

Leave a Reply

*