പാനൂര്‍ അഷ്റഫ് വധം: 6 ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ക്ക്​ ജീവപര്യന്തം

കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്‍.എസ്​എസ്​ പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട്​ പുതിയോത്ത്​ അനീഷ്​ എന്ന ഇരുമ്ബന്‍ അനീഷ്​, മൊകേരി വള്ളങ്ങാട്​ ഇ.പി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ്​ എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട്​ സ്വദേശി കെ. രതീശന്‍ എന്നിവരെയാണ്​ ​ […]

ഗുരുവായൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 3 പേര്‍ പിടിയില്‍

ഗുരുവായൂര്‍:  ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ആനന്ദ് കൊല്ലപ്പെട്ട    സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഫായിസ്, കൊല്ലപ്പെട്ട ഫാസിലിന്‍റെ  സഹോദരന്‍ കൂടിയാണ്. ഫായിസിന്‍റെ  കാറിലെത്തിയാണ് അക്രമിസംഘം ആനന്ദിനെ കൊലപ്പെടുത്തിയത്. പിന്നീട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഗുരുവായൂരിലുള്ള ബന്ധു വീടുകളില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. 2013ല്‍ സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ […]

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവം; തൃശൂരില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ  നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റു  മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ് കൌശിഗന്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ. നാല് വര്‍ഷം മുന്‍പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ആനന്ദ്. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതായിരുന്നു.  ഇന്നലെ ഉച്ചയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറില്‍ എത്തിയ സംഘം ഇടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ […]

റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍?

ദില്ലി: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു 11ാം ക്ലാസുകാരന്‍   ഈ കുറ്റകൃത്യം ചെയ്തത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കൊല്ലാനുപയോഗിച്ച കത്തി അപ്പോള്‍ത്തന്നെ  ടോയ്ലറ്റിലൂടെ ഒഴുക്കിവിട്ടതായും പറയുന്നു. സ്​കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതിയെ പൊലീസ്​ പിടികൂടിയത്​. കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതിയെ  ഇന്ന് രണ്ടു മണിയോടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് […]

സ്ത്രീകളുടെ മുടി മുറിച്ചെന്നാരോപിച്ച്‌ എഴുപതുകാരനെ കല്ലുകൊണ്ടിടിച്ച് കൊന്നു

ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചെന്ന് ആരോപിച്ച്‌ എഴുപതുകാരനെ യുവാവ് കല്ല് കൊണ്ടിടിച്ചു കൊന്നു.    ശ്രീനഗറിലെ അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍   ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.   അബ്ദുല്‍ സലിം വാനിയാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. പ്രാര്‍ത്ഥന കഴിഞ്ഞ്  സലിം വാനി പള്ളിയില്‍ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു  പിന്തുടര്‍ന്നെത്തിയ അജ്ഞാതന്‍ അദ്ദേഹത്തെ കല്ലെറിഞ്ഞ് വീഴ്ത്തിയത്. ശേഷം  കല്ല് കൊണ്ടിടിച്ചു കൊല്ലുകയായിരുന്നു.   സംഭവത്തിന് ശേഷം യുവാവ് രക്ഷപ്പെട്ടു ഗ്രാമത്തിലെ സ്ത്രീകളുടെ മുടി അജ്ഞാതരായ അക്രമികള്‍ മുറിക്കുന്നതായി […]

ആണ്‍കുട്ടികളോട് സംസാരിച്ചതിന് മകളെ അച്ഛന്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിന് പതിമൂന്നുകാരിയായ മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന നല്‍ഗൊണ്ട സ്വദേശിയായ നരസിംഹയാണ് തന്‍റെ  മകളോട് കൊടും ക്രൂരത കാണിച്ചത്. മകള്‍ സ്കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് കൊലപ്പെടുത്താന്‍ കാരണം.  മകള്‍ വീട്ടിലെത്തിയ ഉടന്‍ ഇതിന്‍റെ  പേരില്‍ കുട്ടിയുടെ തല ചുമരിനോട് ചേര്‍ത്ത് അടിക്കുകയും കഴുത്തു ഞെരിക്കുകയുമായിരുന്നു. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. പിന്നീട് കുട്ടിയുടെ മൃതദേഹം   തീയിടുകയായിരുന്നു. ശവസംസ്കാരത്തിന്  തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് […]

ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്ക്

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്കാണ് എന്ന്  ഫോറന്‍സിക് വിഭാഗം. രണ്ടു വര്‍ഷം മുന്‍പ് എം.എം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ 7.65 എം.എം നാടന്‍ പിസ്റ്റളാണ് ഗൗരി ലങ്കേഷിനെയും വധിക്കാന്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്‍റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ച്‌ […]