ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്‍റെ  പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും. മലയാളികളായ വെസ്ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു […]

ടെലിവിഷന്‍ അവതാരകന്‍ ഭാര്യയെ കൊന്നത് ഭൂതകാലത്തെ കുറിച്ച്‌ പുറത്ത് പറയുമോ എന്ന് ഭയന്ന്

ന്യൂഡല്‍ഹി:  പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കെ, ഭൂതകാലത്തെ കുറിച്ച്‌ പുറത്ത് പറയുമോ എന്ന് ഭയന്ന്  സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടി വി അവതാരകന്‍ ശിക്ഷിക്കപ്പെട്ടത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയത് തന്‍റെ കള്ളത്തരങ്ങള്‍ ഭാര്യ വെളിപ്പെടുത്തുമോ എന്ന ആശങ്കയിലാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ഡല്‍ഹി കോടതി വ്യക്തമാക്കി. ഇല്യാസിയുടെ കൈയില്‍ രണ്ട് വ്യാജ പാസ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും വ്യാജ ഡിഗ്രിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്നും കോടതി വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും ഇയാള്‍ […]

ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്തിമ വിധി; അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 19 മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പാക്കിലെ […]

ജിഷ വധക്കേസ് വാദം പൂര്‍ത്തിയായി; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. അതേസമയം  അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും   പൊലീസിന്‍റെ  ചോദ്യങ്ങള്‍ അമീറിന് മനസിലായില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ആസാമീസ് ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന അമീറിന് മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ കഴിവില്ലെന്നും […]

രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന് ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സിപി ഉദയഭാനുവിന് ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കുണം. 17ന് രാവിലെ 10 മണിക്ക് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. അതേസമയം, ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.  

ജിഷ വധക്കേസില്‍ അമീറുള്‍ കുറ്റക്കാരന്‍; വിധി നാളെ

കൊച്ചി : ദൃക്സാക്ഷികളില്ലാത്ത ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരാനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ബുധനാഴ്ച വിധിക്കും. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ലാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് […]

ജിഷ വധക്കേസ്; വിധി അല്‍പസമയത്തിനകം

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ  കൊല്ലപ്പെട്ട കേസില്‍ വിധി അല്‍പസമയത്തിനകം. എറുണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം ആണ് ഏക പ്രതി. ഇയാളെ കോടതിയില്‍ എത്തിച്ചു. 2016 ഏപ്രില്‍ 28നാണ്  ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച്‌ ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ […]

ജിഷ വധക്കേസ്; വിധി നാളെ

പെരുമ്പാവൂര്‍: സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് നാളെ കേസ് വിധി പറയുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പം പടിയില്‍ ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് അമീറുല്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ദലിത് പീഡന നിരോധന നിയമ പ്രകാരം കേസ് […]

കുമ്പസാരിക്കാനെത്തിയ സൗന്ദര്യ റാണിയെ കൊലപ്പെടുത്തിയ വൈദികന് അറുപത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ജീവപര്യന്തം

വാഷിംഗ്ടണ്‍: കുമ്പസാരിക്കാനെത്തിയ സൗന്ദര്യമത്സര ജേതാവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. അധ്യാപിക കൂടിയായ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് 85കാരനായ ജോണ്‍ ഫെയിറ്റിന് ദക്ഷിണ ടെക്സാസിലെ കോടതി ശിക്ഷ വിധിച്ചത്. 1960ലായിരുന്ന കേസിനാസ്പദമായ സംഭവമുണ്ടായത്. ടെക്സാസിലെ മക്കെല്ലനിലെ പള്ളിയില്‍ കുമ്പസാരിക്കാനെത്തിയ ഐറിനെ ജോണ്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സം ഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. കേസില്‍ ആദ്യം സംശയിക്കപ്പെട്ടെങ്കിലും പിന്നീട് പള്ളി അധികൃതരുടെ ഇടപെടല്‍ മൂലം ജോണ്‍ ഫെയിറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം […]

ഷെറിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു; ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്‍റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്‍റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്‍റെ പല ഭാഗത്തും […]