നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകകേസിലെ പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസ നാളത്തില്‍ കുടുങ്ങിയ കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. പ്രതിക്കു മാനസീകാസ്വസ്ഥ്യം ഉള്ളതിനാല്‍ വിചാരണ നേരിടാനാകില്ല എന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.    

ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം:  ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ നടപടികൾ ഇന്ന് തുടങ്ങും. അസ്വഭാവിക മരണത്തിന് പാറശ്ശാല പൊലീസ് 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റ് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചെന്നൈയിലെ സിബിഐ ജോയിന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. സാധാരണ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിവിന്‍റെ കേസില്‍ അടിയന്തരപ്രാധാന്യം നല്‍കി […]

ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും.   ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 771 ദിവസമായി സമരം നടത്തി വരികയായിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍  അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. തുടര്‍ന്ന്‍  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി […]

ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാണെന്ന് ആ​ര്‍.​സി മി​ശ്ര

ഹരിയാന: ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന പ്രസ്താവനയുമായി ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി. എ​ഡി​ജി​പി ആ​ര്‍.​സി മി​ശ്ര​യാ​ണ് ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണ്, ഇത്തരം സംഭവങ്ങള്‍ എല്ലായ്പ്പോഴും നടക്കുന്നുണ്ട്. പോ​ലീ​സി​ന്‍റെ ജോ​ലി സം​ഭ​വം അ​ന്വേ​ഷി​ക്കു​ക, ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക, കുറ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​നാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെയ്യും”-  മി​ശ്ര​ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കു​രു​ക്ഷേ​ത്ര​യ്ക്ക് സമീപം ട്യൂ​ഷ​നു​പോ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​വു​ന്നത്. ശ​നി​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യു​ടെ […]

വിചാരണ നാളെ തുടങ്ങാനിരിക്കെ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ഉദയംപേരൂര്‍ മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്‍റെ വിചാരണ നാളെ  തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു, പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ മുന്‍ കാമുകന്‍ കൂടിയായ ബിനുരാജ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബര്‍ 18 നായിരുന്നു കൊലപാതകം. സ്വന്തം മകള്‍ നാലുവയസുള്ളപ്പോള്‍ വീടിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ച ശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു […]

ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി : ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച്‌ ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം ഉറപ്പ് നല്‍കിയതെന്നും സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിംഗ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്നുകൊണ്ടിരിക്കുന്ന  സമരം തുടരാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. സഹോദരന്‍റെ കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ കൊണ്ടുള്ള സമരം  766 […]

ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം,

ഹൂസ്റ്റണ്‍: മൂന്ന്‍ വയസ്സുക്കാരി ഷെറിന്‍ മാത്യൂസ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛനായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ചതും തെളിവ് നശിപ്പിച്ചതുമാണ് വെസ്‌ലിക്കെതിരെയുള്ള കുറ്റങ്ങള്‍.  വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 10,000 യു എസ് ഡോളര്‍ വരെ പിഴയും രണ്ട വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ശിക്ഷ ലഭിച്ചെക്കാവുന്ന കുറ്റമാണ് സിനിക്കെതിരെയുള്ളത്.  […]

അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ ഫെബ്രുവരി 23ന് നടപ്പാക്കും

പെന്‍സില്‍ വാനിയ: അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 23 ന്. പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും, അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ആന്ധ്രാക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ പെന്‍സില്‍ വാനിയ മോണ്‍ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനും, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട-ലത ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയുവാന്‍ ശ്രമിച്ച അമ്മൂമ്മയെ കുത്തിക്കൊലപ്പെടുത്തുകയും, തുടര്‍ന്ന് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ച്‌ സ്യൂട്ട് […]

നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. കേസിലെ ഒന്നാംപ്രതി രഞ്ജിത് ആണ് എറണാകുളം സബ്ജയിലില്‍ വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2013 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ റാണി, കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിന് മകള്‍ തടസമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊന്നശേഷം ആരക്കുന്നത്ത് മണ്ണെടുക്കുന്ന […]

ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കൊച്ചി:  കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. പെരുമ്പാവൂരിലെ ഓട്ടോ ഡ്രൈവറായ കെ.വി നിഷയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്ന് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും കൊലപാതകത്തിന്‍റെ കാര്യം അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു. ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു. […]