ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാണെന്ന് ആ​ര്‍.​സി മി​ശ്ര

ഹരിയാന: ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന പ്രസ്താവനയുമായി ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി. എ​ഡി​ജി​പി ആ​ര്‍.​സി മി​ശ്ര​യാ​ണ് ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണ്, ഇത്തരം സംഭവങ്ങള്‍ എല്ലായ്പ്പോഴും നടക്കുന്നുണ്ട്. പോ​ലീ​സി​ന്‍റെ ജോ​ലി സം​ഭ​വം അ​ന്വേ​ഷി​ക്കു​ക, ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക, കുറ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​നാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെയ്യും”-  മി​ശ്ര​ വ്യക്തമാക്കി.

View image on Twitter

കഴിഞ്ഞ ദിവസമാണ് കു​രു​ക്ഷേ​ത്ര​യ്ക്ക് സമീപം ട്യൂ​ഷ​നു​പോ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​വു​ന്നത്. ശ​നി​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സം​ശ‍​യി​ക്കു​ന്ന 19 കാ​ര​നാ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ​യും കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ഇന്ന് ക​ണ്ടെ​ത്തി.

 

 

prp

Related posts

Leave a Reply

*