തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2 പര്‍ കുറ്റം സമ്മതിച്ചതായി സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളാണ്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. അതേസമയം ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ അന്വേഷണസംഘം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. ലിഗയെ കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം […]
Tag: murder case
പിണറായി കൂട്ടക്കൊല:സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍
കണ്ണൂര്‍: കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി സൗമ്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഇവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു വരും. എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് […]
മധുവിന്‍റെ കൊലപാതകം: എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
അഗളി: ആള്‍ക്കൂട്ട അക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് സൂചന നല്‍കി. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന. മധുവിനെ മുക്കാലി-പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെ വെച്ചും പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തുക. ഇതില്‍ മേച്ചേരി ഹുസൈന്‍ എന്നയാള്‍ മധുവിന്‍റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മറ്റ് പ്രതികള്‍ […]
വീപ്പയ്ക്കുള്ളിലെ മൃതദേഹം; സംഭവം പുതിയ വഴിത്തിരിവിലേക്ക്
കുമ്പളം: കുമ്പളത്ത് വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവം കൂടുതല്‍ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പെണ്‍വാണിഭസംഘത്തിന്‍റെയും ക്വട്ടേഷന്‍ ടീമിന്‍റെയും സാനിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വീട്ടമ്മയുടെ മരണത്തിന് ശേഷം അപ്രത്യക്ഷയായ മറ്റൊരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഇവര്‍ സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന നഗരത്തിലെ പ്രമുഖ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ വിദേശത്തേക്ക് കടന്നതിനാല്‍ നാട്ടിലേയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ക്ക് നാട്ടിലുള്ള വസ്ത്രശാലയിലാണ് […]
മധുവിന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട് ‘കെല്‍സ’ ചുമതലയുള്ള ഹൈകോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് ഹരജിയായി പരിഗണിച്ചാണ് സര്‍ക്കാറിനോട് വിശദീകരണം തേടിയത്. കത്ത് […]
മോദിയെ പുകഴ്ത്തുന്ന വീഡിയോയുമായി ശംഭുലാല്‍; അഫ്രൂള്‍ ഖാനെ കൊന്നതില്‍ കുറ്റബോധമില്ലെന്ന്
ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ അഫ്രൂള്‍ ഖാനെ ജീവനോടെ കത്തിച്ചുകൊന്നതില്‍ തെല്ലും കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂര്‍ ജയിലില്‍നിന്നും അനധികൃതമായി ചിത്രീകരിച്ച വീഡിയോയിലാണ് ശംഭുലാലിന്‍റെ വീരവാദം. ദില്ലിയിലെ തിഹാര്‍ ജയില്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ജയിലാണിത്. അവിടെനിന്നുമാണ് മുസ്ലീം വിദ്വേഷം നിറഞ്ഞ, മോദിയെ പുകഴ്ത്തുന്ന വീഡിയോ അനധികൃതമായി ചീത്രീകരിച്ച് പുറത്തിറക്കിയത്. വീഡിയോയില്‍ ജയിലില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയില്‍ നേരത്തെ തയ്യാറാക്കിയ കുറിപ്പ് […]
ഗൗരി നേഹയുടെ മരണം; പ്രതികളായ അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍ കാലത്തെ ശമ്പളം
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജ്മെന്‍റ് . അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്മെന്‍റ് ശമ്പളം നല്‍കി. സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്‍റ് രണ്ടു ദിവസം മുമ്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂളധികൃതര്‍ സ്വീകരിച്ചത്. ഇതേസമയം, അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഒരേ കുറ്റത്തിന് […]
ജീവന് ഭീഷണി: ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി
തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്‍റെ കസ്റ്റഡിമരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിച്ചു മടങ്ങിയ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും സമരം തുടങ്ങി. ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും കുറ്റക്കാര്‍ക്കെതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടുമാണു ശ്രീജിത് വീണ്ടും സമരം തുടങ്ങിയത്. രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വീണ്ടും എത്തിയത്. ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ശ്രീജിത് സമരം അവസാനിപ്പിച്ചു മടങ്ങിയത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടതു സമീപവാസികളായതിനാല്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നു ശ്രീജിത്ത് […]
സുജിത്ത് വധക്കേസ്; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിവെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മിഥുനെ പിടികൂടാനായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസിന്‍റെ പിടിയിലാകുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ ഇരിങ്ങാലക്കുട […]
‘സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്’; ശ്രീജിത്തിന്‍റെ സമരത്തിന് അന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിയ ഐതിഹാസിക സമരത്തിന് അവസാനം. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 782ാം ദിവസത്തിലാണ് ശ്രീജിത്ത് അവസിനിപ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്. ഇന്ന്‍ രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നല്‍കിയത്. മൊഴി നല്‍കല്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതായും സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത് […]










