കൊല്ലം: പുനലൂര്‍ റിന്‍സി വധക്കേസില്‍ പ്രതിയാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് റിന്‍സിയുടെ പിതാവ് ബിജു. റിന്‍സി ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമം നടത്തി. പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേറ്റെന്നും റിന്‍സിയുടെ പിതാവ് പറഞ്ഞു. തൂങ്ങി മരിച്ചതാണെന്നും മൃതശരീരം അഴിച്ച് കട്ടിലില്‍ കിടത്തിയതാണെന്നും വരുത്താന്‍ ശ്രമിച്ചു. നിരന്തരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബിജു പറഞ്ഞു. കേസില്‍ ആയിരവല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാറി(40)നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, […]
Tag: murder case
നന്തന്‍കോട് കൂട്ട കൊലപാതകം; പ്രതിയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : കൊലപാതകക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലെ മെയില്‍ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറുടെ പരിശോധനകള്‍ക്കുശേഷം മാനസികനിലയില്‍ പ്രശ്നമുണ്ടെന്ന് കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം തിരികെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട് മൂന്നുമാസം പിന്നിട്ടു. […]
ഓസ്ട്രേലിയയില്‍ മലയാളിയുടെ കൊലപാതകം: ഭാര്യയ്ക്കും കാമുകനും 22 വര്‍ഷം തടവ്
മെല്‍ബണ്‍: മലയാളി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്കും കാമുകനും തടവ്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന് അരുണ്‍ കമലാസനന് എന്നിവരെയാണ് വിക്ടോറിയന്‍ സുപ്രീം കോടതി ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. കേസില്‍ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു. 2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ […]
ഗൗരി ലങ്കേഷിനും എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്!
ബെംഗളൂരു: കര്‍ണാടകയില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കര്‍ണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് 2015 ആഗസ്ത് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്. രണ്ടുപേരുടെയും […]
മലപ്പുറത്ത് ബീഹാർ സ്വദേശിനിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം: മലപ്പുറത്ത് ബീഹാർ സ്വദേശിനിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവും രണ്ടു മക്കളുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെനന്‍റില്‍ താമസിക്കുകയായിരുന്ന ഗുഡിയാ ഖാത്തൂനെ(30) ആണ് കൊല്ലപ്പെട്ടത്. ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനിയാണ് ഇവർ. അതേസമയം ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും രണ്ടുമക്കളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊല നടത്തിയ ശേഷം ഇയാള്‍ മക്കളുമായി നാടുവിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം […]
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം സിപിഎമ്മിലേക്കും
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിപിഎമ്മിലേക്കും. കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി എം.കെ. ബാബുവിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണസംഘം ബാബുവിന്റെ മൊഴിയെടുത്തത്. സിപിഎം പ്രതിപ്പട്ടിക തയാറാക്കിയെന്ന് പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ സിപിഎം സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊലക്കേസില്‍ ജോര്‍ജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ശ്രീജിത്തിനെ സിപിഎം […]
പണത്തിനുവേണ്ടി നടിയെ കൊലപ്പെടുത്തിയ കേസ്; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം
മുംബൈ: ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, അയാളുടെ കാമുകി അല്‍വീന എന്ന പ്രീതി സൂരിന്‍ എന്നിവക്ക് ജീവപര്യന്തം വിധിച്ചത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടതക്കുന്നത്. താന്‍ പണക്കാരിയാണെന്നും സിനിമയില്‍ അഭിനയിക്കുന്നത് കാശിനു വേണ്ടിയല്ല, നേരം പോക്കിനാണെന്നും മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച അമിതും പ്രീതിയും മീനാക്ഷിയെ ബന്ദിയാക്കി അവളുടെ വീട്ടുകാരില്‍ നിന്ന് പണം […]
ലിഗയുടെ കൊലപാതകം: നിരപരാധിയാണെന്ന് ഒന്നാം പ്രതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ഒന്നാം പ്രതി ഉമേഷ്. തെളിവെടുപ്പിനായി ചോദ്യം ചെയ്തപ്പോഴാണ് ഉമേഷ് ഇത്തരത്തില്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഉമേഷിന്‍റെ പനന്തുറയിലെ വീട്ടില്‍നിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകള്‍ ശേഖരിച്ചു. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടല്‍ക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് […]
വരാപ്പുഴ കേസ്; ആയുധങ്ങള്‍ കണ്ടെത്തി
കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ആയുധങ്ങള്‍ കണ്ടെത്തി. വടിവാള്‍, ഇരുന്പ് പൈപ്പ് എന്നിവയാണ് പ്രത്യേക അന്വേണഷസംഘം ഇന്ന് കണ്ടെത്തിയത്. ആക്രമണത്തിനുശേഷം പ്രതികള്‍ ആയുധങ്ങള്‍ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളെ ദേവസ്വംപാടത്ത് എത്തിച്ച് അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ വിപിന്‍, തുളസീദാസ്, അജിത് എന്നിവരെ ദേവസ്വംപാടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്‌ത പലകേസുകളിലും ഇവര്‍ പ്രതികളായിരുന്നു. വാസുദേവനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികള്‍ ആക്രമണം […]
സൗമ്യ കൊലക്കേസ്; പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടറെ കുറ്റവിമുക്തനാക്കി
തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്‍റ് ചെയ്തത്. വിവാദം ഉണ്ടായി ഏഴു […]










