സൗമ്യ കൊലക്കേസ്; പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടറെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍.

സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.

പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്‍റ് ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.

നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്മേഷ് അവിഹിതമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

 

prp

Related posts

Leave a Reply

*