മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; 2 കുട്ടികള്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ മരിച്ചത്. വെള്ളിയാഴ്​ച രാത്രിയോടെയാണ്​ കെട്ടിടത്തില്‍ തീപിടത്തമുണ്ടായത്​.

സംഭവം നടന്ന ഉടന്‍ തന്നെ ഫയര്‍ഫോഴ്​സ്​ സ്ഥലത്തെത്തി. രണ്ട്​ മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ്​ ഫയര്‍ഫോഴ്​സിന്​ തീയണക്കാനായത്​. കെട്ടിടത്തിലെ എ.സിയില്‍ നിന്നാണ്​ തീപടര്‍ന്നതെന്നാണ്​ സൂചന.

കെട്ടിടത്തിന്‍റെ ഒന്നാംനിലയിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​. പിന്നീട്​ രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നുവെന്ന്​ ഫയര്‍ഫോഴ്​സ്​ അറിയിച്ചു.

 

prp

Related posts

Leave a Reply

*