ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല അതൊരു രോഗമാണ്: അലന്‍സിയര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇവര്‍ക്കെതിരാണ്. ദാസേട്ടനെക്കുറിച്ച് ഞങ്ങള്‍ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നായിരുന്ന പലരും പറഞ്ഞത്.

സിബിമലയില്‍, ഷമ്മിതിലകന്‍, നജീം കോയ തുടങ്ങിയവരെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ നടന്‍ അലന്‍സിയറും വിമര്‍ശനവുമായി രംഗത്തെത്തി.ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല. അതൊരു രോഗമാണെന്നും ചികിത്സവേണമെന്നും അലന്‍സിയര്‍ പറയുന്നു.പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണമെന്ന ജയരാജിന്‍റെ നിലപാടും അലന്‍സിയര്‍ തള്ളി.

പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നത് എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. ദേശീയ പുരസ്‌കാരം സ്വീകരിച്ചതിലൂടെ നിങ്ങള്‍ കൗശലക്കാരായ ഒറ്റുകാരായി മാറിയെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് വാനോളം പ്രശസ്തിയുണ്ട് എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തുവെന്നും നജീം കുറിച്ചു.കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളെന്നും ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സിബി മലയിലും പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*