ഗോവ രാജ്യാന്തര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി.

ആദ്യമായാണ് മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. രജത മയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടന് 10 ലക്ഷം രൂപയും രജതമയൂരവും ലഭിക്കും.

മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഈ.മ.യൗവിലൂടെ ലിജോയ്ക്കു ലഭിച്ചിരുന്നു.’വെന്‍ ദ ട്രീസ് ഫോള്‍’ എന്ന ചിത്രത്തിലൂടെ അനസ്താസിയ പുസ്‌ടോവിച്ച് മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കി. കഴിഞ്ഞ തവണ ‘ടേക്ക് ഓഫി’ലെ അഭിനയത്തിന് പാര്‍വ്വതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു.

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രെയ്ന്‍-റഷ്യന്‍ ചിത്രം ‘ഡോണ്‍ബാസ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്വന്തമാക്കി. ഡോണ്‍ബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്. മികച്ച നവാഗത സംവിധായകനുള്ള ശതാബ്ദി പുരസ്‌കാരം ‘റെസ്‌പെക്ടോ’ എന്ന ചിത്രമൊരുക്കിയ ആല്‍ബര്‍ട്ടോ മോണ്ടെറാസ് നേടി.

prp

Related posts

Leave a Reply

*