ഇന്ധന വിലയില്‍ കുറവ് തുടരുന്നു; പെട്രോളിന് 33 പൈസ കുറഞ്ഞു

കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു. എട്ടു ദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 75.15 രൂപയാണ്. ഡീസലിന്‍റെ വിലയാകട്ടെ 71.75 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 76.49 രൂപയും, ഡീസലിന്‍റെ വില 73.13 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 75.48 രൂപ, 72.09 രൂപ എന്നിങ്ങനെയാണ്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ പെട്രോള്‍ വില 73.24 രൂപയാണ്. ഡീസലിന് 68.13 രൂപയും. വാണിജ്യതലസ്ഥാനമായ മുംബൈയിലാകട്ടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78.79 രൂപ, 71.32 രൂപ എന്നിങ്ങനെയാണ്.

prp

Related posts

Leave a Reply

*