സിനിമയെ സിനിമയായി മാത്രം കാണാനാവില്ല, കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറിനെയും പോള്‍ലിസ്റ്റില്‍ നിന്ന് നീക്കുന്നതായി സിനിമാ പാരഡീസോ ക്ലബ്ബ്

കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഇവര്‍ ഭാഗമായ സിനിമകള്‍ ഒഴിവാക്കിയിട്ടില്ല. സിനിമാ പാരഡീസോ ക്ലബ്ബിന്‍റെ പ്രസ്താവന: ഡിയര്‍ സിപിസിയന്‍സ്, സീ പി സി സിനി അവാര്‍ഡ്‌സ് പോളിങ് ആരംഭിക്കാന്‍ വൈകുന്നതിന് ആദ്യം തന്നെ ക്ഷമചോദിക്കുന്നു. […]

ദിവ്യാ ഗോപിനാഥിന്‍റെ ആരോപണങ്ങളില്‍ സത്യമുണ്ട്; അലന്‍സിയര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ

മീ ടു വിവാദം രാജ്യത്തിനകത്ത് വിവിധ മേഖലകളെ പിടിച്ചു കുലുക്കുകയാണ്. മലയാള സിനിമാരംഗത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെതി രെയും വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്തെത്തുകയാണ്. നടനും ഇടതുപക്ഷ എം എൽ എ യുമായ മുകേഷിനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ അalencieലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതിനു വിശദീകരണവുമായാണ് നടൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.നടി ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ആണ് അലൻസിർ പറയുന്നത്.എന്നാൽ […]

ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല അതൊരു രോഗമാണ്: അലന്‍സിയര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇവര്‍ക്കെതിരാണ്. ദാസേട്ടനെക്കുറിച്ച് ഞങ്ങള്‍ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നായിരുന്ന പലരും പറഞ്ഞത്. സിബിമലയില്‍, ഷമ്മിതിലകന്‍, നജീം കോയ തുടങ്ങിയവരെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ നടന്‍ അലന്‍സിയറും വിമര്‍ശനവുമായി രംഗത്തെത്തി.ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല. അതൊരു രോഗമാണെന്നും ചികിത്സവേണമെന്നും അലന്‍സിയര്‍ പറയുന്നു.പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണമെന്ന ജയരാജിന്‍റെ നിലപാടും അലന്‍സിയര്‍ തള്ളി. പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നത് എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. […]