കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ആയുധങ്ങള്‍ കണ്ടെത്തി. വടിവാള്‍, ഇരുന്പ് പൈപ്പ് എന്നിവയാണ് പ്രത്യേക അന്വേണഷസംഘം ഇന്ന് കണ്ടെത്തിയത്. ആക്രമണത്തിനുശേഷം പ്രതികള്‍ ആയുധങ്ങള്‍ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
കേസിലെ മൂന്ന് പ്രതികളെ ദേവസ്വംപാടത്ത് എത്തിച്ച് അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ വിപിന്‍, തുളസീദാസ്, അജിത് എന്നിവരെ ദേവസ്വംപാടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പലകേസുകളിലും ഇവര്‍ പ്രതികളായിരുന്നു. വാസുദേവനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികള്‍ ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു. വീടാക്രമിച്ചത്തില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയിരുന്നു. വീടാക്രമണത്തില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്.
തുളസീദാസ് എന്നയാളുടെ മറ്റൊരു പേരാണ് ശ്രീജിത്ത് എന്നത്. ഇയാളാണ് എന്ന് തെറ്റിധരിച്ചാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന ശ്രീജിത്ത് മരിക്കുകയായിരുന്നു.

