നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകകേസിലെ പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസ നാളത്തില്‍ കുടുങ്ങിയ കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു.

പ്രതിക്കു മാനസീകാസ്വസ്ഥ്യം ഉള്ളതിനാല്‍ വിചാരണ നേരിടാനാകില്ല എന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

 

prp

Related posts

Leave a Reply

*