ജിഷ വധക്കേസ്; വിധി അല്‍പസമയത്തിനകം

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ  കൊല്ലപ്പെട്ട കേസില്‍ വിധി അല്‍പസമയത്തിനകം. എറുണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം ആണ് ഏക പ്രതി. ഇയാളെ കോടതിയില്‍ എത്തിച്ചു.

2016 ഏപ്രില്‍ 28നാണ്  ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച്‌ ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല.

പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഈ പരിശോധന ഫലങ്ങളാണ് നിര്‍ണ്ണായകമാകുക.

മാര്‍ച്ച്‌ 13നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കേസില്‍ നൂറു പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ആറുപേരും കോടതിയിലെത്തി.

prp

Related posts

Leave a Reply

*