ജിഷ കേസ്; ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു

പെരുമ്പാവൂര്‍: അഭിഭാഷകനായ ബി എ ആളൂർ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ആണ് ആളൂർ കോടതിയിൽ മാപ്പ് പറഞ്ഞത്. ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ കേസ് കോടതി തീര്‍പ്പാക്കി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞ ദിവസമാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ബി എ ആളൂര്‍ ജഡ്ജിക്കെതിരെ അധിക്ഷേപം നടത്തിയത്. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി ഹൈക്കോടതിക്ക് ശുപാര്‍ശ നല്‍കി. ഹൈക്കോടതി […]

ഇഷ്ടപ്പെട്ട സാരിയുടുക്കുന്നതും ചുരിദാറിടുന്നതും തെറ്റാണോ..? തനിക്കെതിരെ പ്രചരിച്ച ചിത്രങ്ങല്‍ക്കെതിരെ പ്രതികരിച്ച് രാജേശ്വരി

പെരുമ്പാവൂര്‍: കേരള മനസാക്ഷിയേ ഞെട്ടിച്ചായിരുന്നു പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരവും മൃഗീയവുമായി കൊലപ്പെട്ടത്. ജിഷ കൊല്ലപ്പെട്ടതിനു ശേഷം ധനസാഹയവും വീടും അമ്മ രാജേശ്വരിക്കു ലഭിച്ചു. എന്നാല്‍ അതിനു ശേഷം രാജേശ്വരി നേരിട്ടതു കടുത്ത ആരോപണങ്ങളായിരുന്നു. ലഭിച്ച ധനസഹായം ഉപയോഗിച്ച്‌ ദൂര്‍ത്തടിച്ച്‌ ജീവിക്കുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്നതും ഹെയര്‍സ്‌റ്റൈയില്‍ ചെയ്യുന്നതുമായ ചില ചിത്രങ്ങള്‍ രാജേശ്വരിയുടേതായി പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ പണിതു നല്‍കിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ […]

ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കൊച്ചി:  കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. പെരുമ്പാവൂരിലെ ഓട്ടോ ഡ്രൈവറായ കെ.വി നിഷയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്ന് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും കൊലപാതകത്തിന്‍റെ കാര്യം അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു. ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു. […]

ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്തിമ വിധി; അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 19 മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പാക്കിലെ […]

ജിഷ വധക്കേസ് വാദം പൂര്‍ത്തിയായി; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. അതേസമയം  അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും   പൊലീസിന്‍റെ  ചോദ്യങ്ങള്‍ അമീറിന് മനസിലായില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ആസാമീസ് ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന അമീറിന് മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ കഴിവില്ലെന്നും […]

ജിഷ വധക്കേസ്: നിര്‍ണായക കോടതി വിധി ഇന്ന്

കൊച്ചി: ജി​​ഷ വ​​ധ​​ക്കേ​​സില്‍ കുറ്റക്കാരനായി കണ്ടെത്തിയ ​ പ്ര​​തി അ​​മീ​​റു​​ള്‍ ഇ​​സ്ലാ​​​മിനുള്ള ശി​​ക്ഷ ഇന്ന് ഉ​​ച്ച​യ്​ക്ക്​ 12 മണിയോടെ കോ​​ട​​തി പ്ര​​ഖ്യാ​​പി​​ക്കും. അതിക്രൂരമായ ബലാല്‍സംഗവും കൊലപാതകവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ​വ​​ധ​​ശി​​ക്ഷ​​ക്കാ​​യി, അ​​പൂ​​ര്‍​​വ​​ങ്ങ​​ളി​​ല്‍ അ​​പൂ​​ര്‍​​വ കേ​​സാ​​യി പ​​രി​​ഗ​​ണി​​ക്കാ​​ന്‍ സു​​പ്രീം കോ​​ട​​തി​​യി​​ലെ​​യും ഹൈ​​ക്കോട​​തി​​ക​​ളി​​ലെ​​യും വി​​ധി ന്യാ​​യ​​ങ്ങ​​ള്‍ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ഉ​​യ​​ര്‍​​ത്തി​​ക്കാ​​ട്ടും. 302ാം വ​​കു​​പ്പ്​ പ്ര​​കാ​​രം കൊ​​ല​​പാ​​ത​​ക കു​​റ്റ​​ത്തി​​നും 376 (എ) ​​​പ്ര​​കാ​​രം ആ​​യു​​ധ​​മു​​പ​​യോ​​ഗി​​ച്ച്‌​ ര​​ഹ​​സ്യ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ മു​​റി​​വേ​​ല്‍​​പി​​ച്ച്‌​ പീ​​ഡി​​പ്പി​​ച്ച​​തി​​നും പ​​ര​​മാ​​വ​​ധി ല​​ഭി​​ക്കാ​​വു​​ന്ന​​ത്​ വ​​ധ​​ശി​​ക്ഷ​​യാ​​ണ്. 376ാം വ​​കു​​പ്പ്​ പ്ര​​കാ​​രം പീ​​ഡ​​ന​​ത്തി​​നും 449ാം […]

ജിഷ വധക്കേസില്‍ അമീറുള്‍ കുറ്റക്കാരന്‍; വിധി നാളെ

കൊച്ചി : ദൃക്സാക്ഷികളില്ലാത്ത ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരാനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ബുധനാഴ്ച വിധിക്കും. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28 നാണ് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ലാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് […]

ജിഷ വധക്കേസ്; വിധി അല്‍പസമയത്തിനകം

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ  കൊല്ലപ്പെട്ട കേസില്‍ വിധി അല്‍പസമയത്തിനകം. എറുണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം ആണ് ഏക പ്രതി. ഇയാളെ കോടതിയില്‍ എത്തിച്ചു. 2016 ഏപ്രില്‍ 28നാണ്  ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച്‌ ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ […]

ജിഷ വധക്കേസ്; വിധി നാളെ

പെരുമ്പാവൂര്‍: സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് നാളെ കേസ് വിധി പറയുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പം പടിയില്‍ ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് അമീറുല്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ദലിത് പീഡന നിരോധന നിയമ പ്രകാരം കേസ് […]

ജിഷയുടെ പിതാവ് മരിച്ച നിലയില്‍

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്‍ ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് മൃതദേഹം കാണപ്പെട്ടത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു പാപ്പു. മരണകാര്യം വ്യക്തമല്ല. അസുഖ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നെന്നും വിവരമുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജിഷയുടെ മരണത്തിലൂടെ ലഭിച്ച ധനസഹായങ്ങള്‍ ഉപയോഗിച്ച്‌ അമ്മ  രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നതായി ഈയിടെ ആക്ഷേപം ഉയര്‍ന്നിരുന്നു.