ജിഷ വധക്കേസ്: നിര്‍ണായക കോടതി വിധി ഇന്ന്

കൊച്ചി: ജി​​ഷ വ​​ധ​​ക്കേ​​സില്‍ കുറ്റക്കാരനായി കണ്ടെത്തിയ ​ പ്ര​​തി അ​​മീ​​റു​​ള്‍ ഇ​​സ്ലാ​​​മിനുള്ള ശി​​ക്ഷ ഇന്ന് ഉ​​ച്ച​യ്​ക്ക്​ 12 മണിയോടെ കോ​​ട​​തി പ്ര​​ഖ്യാ​​പി​​ക്കും. അതിക്രൂരമായ ബലാല്‍സംഗവും കൊലപാതകവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ​വ​​ധ​​ശി​​ക്ഷ​​ക്കാ​​യി, അ​​പൂ​​ര്‍​​വ​​ങ്ങ​​ളി​​ല്‍ അ​​പൂ​​ര്‍​​വ കേ​​സാ​​യി പ​​രി​​ഗ​​ണി​​ക്കാ​​ന്‍ സു​​പ്രീം കോ​​ട​​തി​​യി​​ലെ​​യും ഹൈ​​ക്കോട​​തി​​ക​​ളി​​ലെ​​യും വി​​ധി ന്യാ​​യ​​ങ്ങ​​ള്‍ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ഉ​​യ​​ര്‍​​ത്തി​​ക്കാ​​ട്ടും.

302ാം വ​​കു​​പ്പ്​ പ്ര​​കാ​​രം കൊ​​ല​​പാ​​ത​​ക കു​​റ്റ​​ത്തി​​നും 376 (എ) ​​​പ്ര​​കാ​​രം ആ​​യു​​ധ​​മു​​പ​​യോ​​ഗി​​ച്ച്‌​ ര​​ഹ​​സ്യ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ മു​​റി​​വേ​​ല്‍​​പി​​ച്ച്‌​ പീ​​ഡി​​പ്പി​​ച്ച​​തി​​നും പ​​ര​​മാ​​വ​​ധി ല​​ഭി​​ക്കാ​​വു​​ന്ന​​ത്​ വ​​ധ​​ശി​​ക്ഷ​​യാ​​ണ്. 376ാം വ​​കു​​പ്പ്​ പ്ര​​കാ​​രം പീ​​ഡ​​ന​​ത്തി​​നും 449ാം വ​​കു​​പ്പ്​ പ്ര​​കാ​​രം വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ച്‌​ ക​​ട​​ന്ന​​തി​​നും ല​​ഭി​​ക്കാ​​വു​​ന്ന കൂ​​ടി​​യ ​ശി​​ക്ഷ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വാ​​ണ്. ​പ്ര​​തി​​ക്കെ​​തി​​രെ തെ​​ളി​​ഞ്ഞ മ​​റ്റൊ​​രു കു​​റ്റം ഒ​​രു വ​​ര്‍​​ഷം ത​​ട​​വ്​ ല​​ഭി​​ക്കാ​​വു​​ന്ന 342ാം വ​​കു​​പ്പ്​ പ്ര​​കാ​​ര​​മു​​ള്ള അ​​ന്യാ​​യ​​മാ​​യി ത​​ട​​ഞ്ഞു​​വെ​​ക്ക​​ലാ​​ണ്.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി ഇന്നലെ പറഞ്ഞിരുന്നു. അമീറുല്‍ ഇസ്‌ലാമിനെപ്പോലെ ആരും ഒരു പെണ്‍കുട്ടിയെയും കൊല്ലാതിരിക്കാന്‍ അമീറിനെ തൂക്കിക്കൊല്ലണം. അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. ശിക്ഷ കുറഞ്ഞാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തലില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ജിഷയുടെ സഹോദരി ദീപയും ഇന്നലെ കോടതി വിധിക്ക് ശേഷം പറഞ്ഞിരുന്നു.

2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്പോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടൊവിലാണ് പ്രതിയായ അമീര്‍ പോലീസ് പിടിയിലാവുന്നത്. അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.

 

 

 

prp

Related posts

Leave a Reply

*