പെരുമ്പാവൂരിലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥിനി നി​മി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ ബം​ഗാ​ള്‍ സ്വ​ദേ​ശി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ്. ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​ജു​വാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വാ​ഴ​ക്കു​ളം എം​ഇ​എ​സ് കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​മി​ഷ​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് ബിജു കൊ​ല്ല​പ്പെ​ടു​ത്തി​യ​ത് . അ​മ്മ​യു​ടെ മാ​ല ക​വ​രാ​ന്‍ ശ്ര​മി​ച്ച​ത് എ​തി​ര്‍​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ക്ര​മ​ണ​ത്തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച തമ്പി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്നാ​ണ് വി​വ​രം. പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച മ​റ്റ് ര​ണ്ടു പേ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്

prp

Related posts

Leave a Reply

*