കൊല്ലം: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പിറവന്തുർ വെട്ടിത്തിട്ട സാജന്ഭവനില് രാജു കോശി (63), മേരിക്കുട്ടി (58) എന്നിവരാണ് മരിച്ചത്.
മകൾ ഇവരെ ഫോണിൽ വിളിച്ചിരുന്നു.എന്നാൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതോടെ മകള്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
രാജു കോശിക്ക് ഹൃദയസംബന്ധമായ അസുഖമുള്ളതായി പറയപ്പെടുന്നു. കിടപ്പുമുറിയിലാണ് ഇരുവരും തൂങ്ങി മരിച്ചത്. പിറവന്തൂര്‍ പൂവണ്ണുംമൂട്ടിലെ തടിമില്ലിലെ തൊഴിലാളിയായിരുന്നു രാജു കോശി.പുനലൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സാജന്, ഷീന.

