ജിഷയുടെ പിതാവ് മരിച്ച നിലയില്‍

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്‍ ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് മൃതദേഹം കാണപ്പെട്ടത്.

ഒറ്റയ്ക്കു താമസിക്കുകയായിരുന്നു പാപ്പു. മരണകാര്യം വ്യക്തമല്ല. അസുഖ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നെന്നും വിവരമുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ജിഷയുടെ മരണത്തിലൂടെ ലഭിച്ച ധനസഹായങ്ങള്‍ ഉപയോഗിച്ച്‌ അമ്മ  രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നതായി ഈയിടെ ആക്ഷേപം ഉയര്‍ന്നിരുന്നു.

 

prp

Related posts

Leave a Reply

*