ജിഷ വധക്കേസ് വാദം പൂര്‍ത്തിയായി; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി.

തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു.

അതേസമയം  അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും   പൊലീസിന്‍റെ  ചോദ്യങ്ങള്‍ അമീറിന് മനസിലായില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ആസാമീസ് ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന അമീറിന് മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ കഴിവില്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റവാളി സഹതാപം അര്‍ഹിക്കുന്നില്ല. കുറ്റം ചെയ്ത രീതി അത്തരത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

 

prp

Related posts

Leave a Reply

*