ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വിട്ടയച്ചു

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി. ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

കേസില്‍ ഹംസയ്ക്ക് സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു.കോര്‍പസ് ഡെലിക്ടി സിദ്ധാന്തം അനുസരിച്ചാണ് ഹംസയെ വെറുതെ വിട്ടത്. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ,​ മരിച്ചെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തണം. . എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി.

1993 ജൂലായ് 29ന് മതപ്രഭാഷണത്തിന് ക്ഷണിക്കാനെന്ന പേരില്‍ എത്തിയ സംഘം ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കാണാതായി. കുടുംബവും സഹപ്രവര്‍ത്തകരും മൗലവിയുടെ തിരേധാനത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറി. കൊലപാതകം തെളിയിക്കാനായെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പത്ത് പേരെ പ്രതിചേര്‍ത്ത കേസില്‍ ശിക്ഷ ലഭിച്ചത് ഹംസയ്ക്ക് മാത്രമാണ്.

prp

Related posts

Leave a Reply

*