സിസ്റ്റര്‍ അമല വധക്കേസ്; ശിക്ഷാ വിധി ഇന്ന്

കോട്ടയം: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധി ഇന്ന്. പ്രതി സതീഷ് ബാബുവിന് ആജീവനാന്തം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്ന് വാദിച്ച പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടില്ല.

പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്‍റിലെ കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെ സതീഷ് ബാബു കൊലപ്പെടുത്തിയെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകന്‍ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്‍റെ വാദം.

കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, മോഷണക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്‍റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി സതീഷ് ബാബു ഭരണങ്ങാനത്തെ മഠത്തില്‍ മോഷണം നടത്തിയതിന് 6 വര്‍ഷം തടവ് അനുഭവിക്കുകയാണ്.

prp

Related posts

Leave a Reply

*