ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം മു​റു​കു​ന്നു; ഹ​നു​മാ​ന്‍ ജാ​ട്ട് സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി

ല​ക്നൌ: ഹ​നു​മാ​നെ ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ വി​വാ​ദം വീ​ണ്ടും മു​റു​കു​ന്നു. ഹ​നു​മാ​ന്‍ ജാ​ട്ട് സമുദായക്കാരനാണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി ചൗ​ധ​രി ല​ക്ഷ്മി നാ​രാ​യ​ണ്‍. ഹ​നു​മാ​ന്‍ ത​ന്‍റെ സ​മു​ദാ​യ​ക്കാ​ര​നാ​ണ്. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലും എ​ടു​ത്തു​ചാ​ടു​ന്ന ജാ​ട്ടു​ക​ളെ പോ​ലെ​യാ​ണ് ഹ​നു​മാ​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹ​നു​മാ​ന്‍ മു​സ്ലീം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​മ​യ​നി​ര്‍​മാ​ണ കൗ​ണ്‍​സി​ല്‍ അം​ഗ​വും (എം​എ​ല്‍​സി) ബിജെ​പി നേ​താ​വു​മാ​യ ബു​കാ​ല്‍ ന​വാ​ബ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ചൗ​ധ​രി​യു​ടെ പ്ര​സ്താ​വ​ന.

മു​സ്ലീം പേ​രു​ക​ളോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. അ​തി​നാ​ല്‍ ഹ​നു​മാ​ന്‍ മു​സ്ലീം ആ​ണെ​ന്നാ​ണ് ബുകാല്‍ ന​വാ​ബി​ന്‍റെ വാ​ദം. ഹ​നു​മാ​ന്‍ മു​സ്ലീ​മാ​ണെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ഇ​സ്‌​ലാ​മി​ലെ ആ​ളു​ക​ളു​ടെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. റ​ഹ്മാ​ന്‍, റം​സാ​ന്‍, ഫ​ര്‍​മാ​ന്‍, സീ​ഷാ​ന്‍, ഖു​ര്‍​ബാ​ന്‍ തു​ട​ങ്ങി​യ പേ​രു​ക​ളോ​ട് ഹ​നു​മാ​ന്‍ എ​ന്ന പേ​രി​ന് സാ​മ്യ​മു​ണ്ട്.

ഇ​ത്ത​രം പേ​രു​ക​ള്‍ ഇ​സ്‌​ലാ​മി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ ഹ​നു​മാ​നി​ല്‍‌​നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ബു​കാ​ല്‍ നവാ​ബ് വി​ശ​ദീ​ക​രി​ച്ചു. ഹ​നു​മാ​ന്‍ ദ​ളി​ത​നാ​ണെ​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്രസ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.

prp

Related posts

Leave a Reply

*