രഞ്ജിത്ത് വധക്കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിലായി. അരനെല്ലൂര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്.

ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്‍റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ സംഭവത്തില്‍ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*