ആന്‍ലിയയുടെ ഓര്‍മകളില്‍ വിതുമ്പി സോഷ്യല്‍ മീഡിയ; വിവാഹ ദിനത്തില്‍ അച്ഛനോടൊപ്പം പാടിയ പാട്ട് വൈറല്‍- video

ആലുവ: ആന്‍ലിയ എന്ന പെണ്‍കുട്ടി അച്ഛനോടൊപ്പം കല്യാണനാളില്‍ പാടിയ പാട്ട് വേദനയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റുവാങ്ങുന്നത്.അന്ന് കല്യാണ നാളില്‍ ”മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…” എന്ന ഗാനം പാടുന്ന ആന്‍ലിയയുടെ വീഡിയോ പിതാവ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 25 ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയ, താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഡയറിയില്‍ വരച്ചുവച്ചതും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചര്‍ച്ചയാവുകയാണ്.

Posted by Hygenous Parakkal on Tuesday, October 16, 2018

 

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ തൃശൂരില്‍ നിന്ന് കാണാതായത്. 28ന് മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ  ഭര്‍ത്താവ് ജസ്റ്റിന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്.

Related posts

Leave a Reply

*