ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത; കുടുംബത്തിന്‍റെ മൊഴിയെടുത്ത് പോലീസ്

കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.  ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തില്‍ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുകയാണ്. രണ്ട് ദിവസത്തിലേറെയായി മൊഴിയെടുക്കല്‍ തുടരുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റെയില്‍വേ പൊലീസ് സ്റ്റേഷനിലേയും […]

ആന്‍ലിയയുടെ മരണം കൊലപാതകം; തെളിവുകള്‍ കൈവശമുണ്ടെന്ന് പിതാവ്

തൃശൂര്‍: തന്‍റെ മകളുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആന്‍ലിയയുടെ പിതാവ്. ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ് പറയുന്നു. മകളുടെ മരണം ആത്മഹത്യയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് വ്യക്തമാക്കി. ആന്‍ലിയയുടെ മരണത്തെക്കുറിച്ച്‌ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈജിനസ് പറഞ്ഞു. ബംഗളുരുവിലേക്ക് ആന്‍ലിയയെ ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന്‍ പറയുന്നത്. അതേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ […]

ആന്‍ലിയയുടെ ഓര്‍മകളില്‍ വിതുമ്പി സോഷ്യല്‍ മീഡിയ; വിവാഹ ദിനത്തില്‍ അച്ഛനോടൊപ്പം പാടിയ പാട്ട് വൈറല്‍- video

ആലുവ: ആന്‍ലിയ എന്ന പെണ്‍കുട്ടി അച്ഛനോടൊപ്പം കല്യാണനാളില്‍ പാടിയ പാട്ട് വേദനയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റുവാങ്ങുന്നത്.അന്ന് കല്യാണ നാളില്‍ ”മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…” എന്ന ഗാനം പാടുന്ന ആന്‍ലിയയുടെ വീഡിയോ പിതാവ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയ, താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഡയറിയില്‍ വരച്ചുവച്ചതും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചര്‍ച്ചയാവുകയാണ്. Posted by Hygenous Parakkal […]