ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത; കുടുംബത്തിന്‍റെ മൊഴിയെടുത്ത് പോലീസ്

കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.  ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തില്‍ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുകയാണ്. രണ്ട് ദിവസത്തിലേറെയായി മൊഴിയെടുക്കല്‍ തുടരുകയാണ്.

കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആലുവ റെയില്‍വേ പൊലീസ് സ്റ്റേഷനിലേയും ആര്‍പിഎഫ് ഓഫീസിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇവ വിശദമായി പിന്നീട് പരിശോധിക്കും. ഭര്‍തൃപീഡനത്തെക്കുറിച്ച്‌ വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും ജസ്റ്റിന്‍റെ ഫോണും അന്വേഷണ സംഘം പരിശോധിച്ച്‌ വരികയാണ്.

prp

Related posts

Leave a Reply

*