പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; 7 പേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് അടുത്ത് പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ 7 പേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി.

13 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ ജിബിന്‍ വര്‍ഗീസിനെ ആളുകള്‍ സംഘം ചേര്‍ന്ന്‌ അടിച്ചുകൊല്ലുകയായിരുന്നു. മൂന്ന്‌ മണിക്കുറോളമാണ്‌ ആള്‍ക്കുട്ടം ജിബിനെ മര്‍ദ്ദിച്ചത്‌. 

ശനിയാഴ‌്ച പുലര്‍ച്ചെ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശത്തെ റോഡരികിലാണ‌് വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപ്പാടത്ത‌് വര്‍ഗീസിന്‍റെ മകന്‍ ജിബി(34)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ അക്രമികള്‍ തൊട്ടടുത്തായി ജിബിന്‍റെ സ്‌കൂട്ടറും കൊണ്ടുവന്നിട്ടു.

ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാലുപേരെ സംഭവ ദിവസവും മൂന്നുപേരെ ഞായറാഴ‌്ചയുമാണ‌് കസ്റ്റഡിയിലെടുത്തത‌്. ഇവരെ ചോദ്യം ചെയ‌്തുവരികയാണ‌്. തിങ്കളാഴ‌്ച അറ‌സ‌്റ്റ‌് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

prp

Related posts

Leave a Reply

*