ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 നും 19 നും ഇടയില്‍ ഒന്നരക്കോടി വോട്ടര്‍മാര്‍

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍. ഏപ്രില്‍ പതിനൊന്നിനാണ് പല ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം.

1819 വയസുള്ള ഈ യുവവോട്ടര്‍മാര്‍ മൊത്തം വോട്ടര്‍മാരുടെ 1.66 ശതമാനം വരും. ഈ വര്‍ഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. 2019 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഇറോളുകള്‍ പ്രകാരം രാജ്യത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 900 ദശലക്ഷം വരും. 2014ല്‍ 814.5 ദശലക്ഷം വോട്ടര്‍മാരാണുണ്ടായിരുന്നത്. 84 ദശലക്ഷം വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. 15 ദശലക്ഷം വോട്ടര്‍മാര്‍ 18നും 19 നും ഇടയില്‍ പ്രായമുള്ളവരാണ്.

ജനാധിപത്യത്തിന്‍റെ ഉത്സവം അടുത്തെന്നും സജീവ പങ്കാളിത്തം കൊണ്ട് സമ്പുഷ്ടമാക്കണമെന്ന് എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പിന് ചരിത്രപരമായ ഒരു വഴിത്തിരിവുണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും കന്നിവോട്ടര്‍മാരോട് റെക്കോഡ് വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

2012 മുതല്‍ വോട്ടര്‍പട്ടികയില്‍ അദേഴ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭിന്നലിംഗക്കാര്‍ക്കും ഇത്തവണ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം 38,325 ആണ്. 1950 ല്‍ ജന പ്രാതിനിധ്യ നിയമത്തിലെ വിദേശത്തുള്ള പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കാനായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ 71,735 പേര്‍ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്.

വോട്ടര്‍പട്ടികയില്‍ 1,677,386 സര്‍വീസ് വോട്ടര്‍മാരുണ്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 928,000 പോളിങ് സെന്ററുകളിലായാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍ ഇത്തവണ 1,35,35,918 പോളിങ് സ്റ്റേഷനുകളാണ് വോട്ട് രേഖപ്പെടുത്താനായി അനുവദിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*