വിവിധ പ്രശ്നങ്ങള്‍ക്ക് കറുവപ്പട്ട പരിഹാരം

സസ്യ ഭക്ഷണമോ സസ്യേതര ഭക്ഷണ പദാര്‍ത്ഥത്തിലോ രുചി പകരാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍ കറുവപ്പട്ടയുടെ ഔഷധഗുണങ്ങള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് സംശയകരമാണ്. ആന്‍റി ബയോട്ടിക് അത് പോലെ തന്നെ  ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുടെ കലവറയാണ് കറുവപ്പട്ട. എന്നാല്‍ കറുവപ്പട്ട ഇട്ട് വേവിച്ച വെള്ളം ദിവസവും കുടിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്.

1. പിസിഒഡി കുറയ്ക്കാന്‍ സഹായിക്കുന്നു

സ്ത്രീകളില്‍ സാധാരണമായി കാണാറുള്ള ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ കറുവപ്പട്ടയിട്ട വെള്ളം സഹായിക്കുന്നു. കറുവപ്പട്ടയ്ക്കൊപ്പം തേന്‍ കൂടെ ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യത പ്രശ്നങ്ങളെയും ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

2. പ്രതിരോധ സംവിധാനം ശക്തമാക്കുന്നു

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് ഊര്‍ജം പകരുന്നതാണ് കറുവപ്പട്ടയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്‍റ്കള്‍. ശ്വാസകോശം, ഹൃദയ സംബന്ധിയായ തകരാറുകളെ പ്രതിരോധിക്കാനും കറുവപ്പട്ട സഹായിക്കുന്നുണ്ട്.

3. ആര്‍ത്തവ സംബന്ധിയായ വേദനയെ ചെറുക്കുന്നു

ആര്‍ത്തവ ദിനങ്ങളില്‍ പലരും നേരിടാറുള്ള പ്രശ്നമാണ് അതികഠിനമായ വയറു വേദന. ഇതിനെ ചെറുക്കാന്‍ കറുവപ്പട്ട സഹായിക്കുന്നു. ചെറു ചൂടുള്ള കറുവപ്പട്ട വെള്ളം ആര്‍ത്തവ സമയത്തെ പ്രശ്നങ്ങളെ വളരെ എളുപ്പം അതിജീവിക്കാന്‍ സഹായിക്കുന്നു.

4. അമിത വണ്ണം കുറയ്ക്കുന്നു

അമിതമായി ഭക്ഷണത്തോടുള്ള താല്‍പര്യം കുറയ്ക്കാന്‍ കറുവപ്പട്ട സഹായിക്കുന്നു. ഇത് മൂലം അനാവശ്യമായി ഭക്ഷണം കുറയുകയും തന്മൂലം അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

5. വേദന കുറയ്ക്കുന്നു, ഒപ്പം പഴുപ്പിനെ നിയന്ത്രിക്കുന്നു

സന്ധി വേദനയെ ചെറുക്കാനും മുറിവുകളും മറ്റും പഴുപ്പുണ്ടാകാതിരിക്കാനും കറുപ്പട്ട ഉപകാരപ്രദമാണ്. രക്തചംക്രമണത്തിന് ഊര്‍ജ്ജം നല്‍കാനും കറുവപ്പട്ട സഹായിക്കുന്നു.

6. പാര്‍ക്കിന്‍സണ്‍സിനെ ചെറുക്കുന്നു

പാര്‍ക്കിന്‍സണ്‍ രോഗം വരാതിരിക്കാന്‍ കറുവപ്പട്ട സഹായിക്കുന്നു. തുടര്‍ച്ചയായി കറുവപ്പട്ട വെള്ളം ഉപയോഗിക്കുമ്പോള്‍ പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കും. കാരണം കറുപ്പട്ടയിലെ ചില ഘടകങ്ങള്‍ രക്തത്തിലെ ഷുഗര്‍ നില ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

prp

Related posts

Leave a Reply

*