റോഷന്‍ പറഞ്ഞത് കള്ളം; ഓച്ചിറ പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടില്ലെന്ന് രേഖകള്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 17-09-2001 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി ആയി ചേര്‍ത്തിരിക്കുന്നത്. രേഖകളുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്.

ഇഷ്ടത്തിലാണെന്നും 18 വയസ്സ് പൂര്‍ത്തിയായവരാണ് എന്നുമാണെന്നുമാണ് റോഷന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് പറഞ്ഞത്. ഇതിന് പുറമെ കോടതിയില്‍ ഹാജരാക്കുമ്പോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും. പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായാല്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം പെണ്‍കുട്ടിയേയും പ്രധാന പ്രതി മുഹമ്മദ് റോഷനേയും ഇന്ന് ഓച്ചിറയിലെത്തിക്കും. പത്ത് ദിവസം മുന്‍പാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ പിടിയിലായിരുന്നു. നാട്ടിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യപരിശോധനയും നടത്തും.

prp

Related posts

Leave a Reply

*