ഓച്ചിറ കേസ്; പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമെന്ന് റോഷന്‍റെ ബന്ധുക്കള്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കള്‍. രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ ഒളിപ്പിച്ചെന്നും ആരോപണം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം. പെണ്‍കുട്ടിയുടെ സ്‌കൂള്‍ രേഖയില്‍ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് […]

റോഷന്‍ പറഞ്ഞത് കള്ളം; ഓച്ചിറ പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടില്ലെന്ന് രേഖകള്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 17-09-2001 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി ആയി ചേര്‍ത്തിരിക്കുന്നത്. രേഖകളുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. ഇഷ്ടത്തിലാണെന്നും 18 വയസ്സ് പൂര്‍ത്തിയായവരാണ് എന്നുമാണെന്നുമാണ് റോഷന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് പറഞ്ഞത്. ഇതിന് പുറമെ കോടതിയില്‍ ഹാജരാക്കുമ്പോഴും തിരിച്ചറിയല്‍ […]

ഓച്ചിറ കേസ്; പെണ്‍കുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും

കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായി മുംബൈയില്‍ പിടിയിലായ പെണ്‍കുട്ടിയേയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. ഇരുവരേയും ഓച്ചിറ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടു വരുന്നത്. ഇന്ന് രാത്രി ഏഴ് മണിയോടെ സ്‌റ്റേഷനില്‍ എത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. കൂടാതെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിയായ മുഹമ്മദ് റോഷനെ നാളെ ഓച്ചിറ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളെ മര്‍ദ്ദിച്ച്‌ റോഷന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു കേസ്. പെണ്‍കുട്ടിയെ കാണാതായതിന്‍റെ പത്താം ദിവസമാണ് ഇരുവരേയും […]

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം ഇറങ്ങി വന്നതാണെന്ന് റോഷന്‍; മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി

കൊല്ലം: ഓച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം ഇറങ്ങി വന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടെന്നും തങ്ങള്‍ ഏറെ നാളായി പ്രണയത്തിലാണെന്നും റോഷന്‍ പറഞ്ഞു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഒളിച്ചോടിയത്. തങ്ങള്‍ ആദ്യം പോയത് മംഗലാപുരത്താണെന്നും റോഷന്‍ പറഞ്ഞു. മുഹമ്മദ് റോഷനെ പന്‍വേലിലെ കോടതിയില്‍ ഹാജരാക്കും. അതേസമയം മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചൊവ്വാഴ്ച […]

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു . പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ബംഗളൂരുവിലും രാജസ്ഥാനിലും അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയെയും പ്രതിയെയും കുറിച്ച്‌ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി രാജസ്ഥാന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. പൊലീസിന്റെ രണ്ട് ടീം ബംഗളൂരിവിലേക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് തിരിച്ചിരുന്നു.

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

കൊല്ലം: ഓച്ചിറയില്‍ പതിമൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പെണ്‍കുട്ടിയുമായി കടന്ന മുഹമ്മദ് റോഷനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ വടക്കന്‍ ജില്ലകളുമായി കേന്ദ്രീകരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുമായി റോഷന്‍ കടന്നത്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടി എവിടെയാണെന്നോ സംബന്ധിച്ച് പൊലീസിന് ഒരു വിവരവുമില്ല. ഈ ഒരു സാഹചര്യത്തിലാണ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസിന്റെ […]

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ പോക്സോ ചുമത്തി

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നു കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്‍റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്‍റെ സഹായം തേടിയത്. തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച്‌ അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ […]

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല

ഓച്ചിറ: രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച് പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങന്‍കുളങ്ങര സ്വദേശി വിപിന്‍, പായിക്കുഴി സ്വദേശികളായ പ്യാരി, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്ന അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്യാരിക്കെതിരെ കാപ്പ വകുപ്പ് ചുമത്താന്‍ പൊലീസ് തീരുമാനിച്ചു. മുഖ്യ പ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല. ഇവരെ തേടി ബംഗളൂരുവിലെത്തിയ പൊലീസ് ശ്രമം തുടരുകയാണ്. ബംഗളുരൂ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ […]