ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു . പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ബംഗളൂരുവിലും രാജസ്ഥാനിലും അന്വേഷണം നടത്തുന്നത്.

പെണ്‍കുട്ടിയെയും പ്രതിയെയും കുറിച്ച്‌ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിക്കായി രാജസ്ഥാന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. പൊലീസിന്റെ രണ്ട് ടീം ബംഗളൂരിവിലേക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് തിരിച്ചിരുന്നു.

prp

Related posts

Leave a Reply

*