‘വരിക വരിക സഹജരെ’ സമരഗാനം ലൂസിഫറിലും- video

പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ആദ്യഗാനം പുറത്ത്. വരിക വരിക സഹജരെ’ എന്ന ദേശഭക്തിഗാനത്തിന്‍റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം.

ഗാനത്തിന്‍റെ ലിറിക് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുരളീ ഗോപി ആലപിച്ച ഗാനത്തിന്‍റെ പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ്. ഉപ്പു സത്യാഗ്രഹത്തിന് വേണ്ടി അംശി നാരായണപിളള എന്ന സ്വാതന്ത്രസമരസേനാനി എഴുതിയ വരികളാണിത്.

ഈ കവിതയും പാടിക്കൊണ്ട് അദ്ദേഹം തിരുവനന്തപുരം മുതല്‍ മലബാര്‍ വരെ അദ്ദേഹം കാല്‍നടയാത്ര നടത്തി. അതിനിടെ കൊച്ചിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ഗാനം നിരോധിക്കുകയും ചെയ്തിരുന്നു.


Related posts

Leave a Reply

*