കെഎസ്‌ആര്‍ടിസി പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്ത് മണിയോടെ ചീഫ് ഓഫീസിലെത്തിയാകും സ്ഥാനം ഏറ്റെടുക്കുക.

അതേ സമയം സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെ ദിനേശിന്‍റെ പുതിയ ദൗത്യത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് ദീര്‍ഘകാല പദ്ധതികളാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ പുതിയ എംഡിക്ക് സമയം കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

നിലവിലെ സാഹചര്യത്തില്‍ തൊഴിലാളി സംഘടനകളെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള നടപടികള്‍ ഇദ്ദേഹം തുടരാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.

prp

Related posts

Leave a Reply

*