ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുന്നതിന് കുഞ്ഞിനെ എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം;ദമ്പതികള്‍ അറസ്റ്റില്‍- video

കോലാലംപൂര്‍: തെരുവ് പ്രകടനത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അപടകമുണ്ടാകും വിധം എറിഞ്ഞുപിടിച്ച് അഭ്യാസ പ്രകടനം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്പതികളായ 28കാരന്‍ ഭസ്‌ക്കറിനെയും ഇയാളുടെ ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലെ കോലാലംപൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

തെരുവ് പ്രകടനം നടത്തി ലോകം ചുറ്റിക്കറങ്ങാന്‍ പണം കണ്ടെത്തുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇരുവരും ശേഖരിച്ച പണം പൊലീസ് പിടിച്ചെടുത്തു. മസ്ലാന്‍ ലാസിം എന്ന് പേരുള്ള ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് എടുത്തെറിഞ്ഞ് അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്‍റെ 90 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

യാത്രയിലായിരുന്ന ദമ്പതികള്‍ തയ്‌ലന്‍ഡില്‍ നിന്നാണ് മലേഷ്യയില്‍ എത്തിയത്. സംഗീതത്തിനൊപ്പം ചുവടുവയക്കുന്ന ഭസ്‌ക്കര്‍ കുഞ്ഞിന്‍റെ കാലുകള്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തുന്നത് വീഡിയോയിലെ ദൃശ്യങ്ങള്‍ കാണാം. ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരാണ് ഞങ്ങള്‍ എന്ന പ്ലകാര്‍ഡ് പിടിച്ച് നില്‍ക്കുന്ന യുവതിയും ദൃശ്യങ്ങളിലുണ്ട്. ദമ്പതികളുടെ പ്രകടനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി പൊലീസ് എത്തിയത്.

Related posts

Leave a Reply

*