കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനെന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നത്. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ള നിര്‍ദേശമാണ് പിണറായി വിജയന്‍ യോഗത്തില്‍ വച്ചത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍കൊണ്ടു മാത്രമേ […]

ബാസ്സോടിക്കുന്നതിനിടെ മൊബൈല്‍ ‘റിപ്പയര്‍’ ചെയ്ത് ഡ്രൈവര്‍- VIDEO

കോട്ടയം: നിരവധി ആനുകാലിക സംഭവങ്ങളാണ് നമ്മള്‍ സോഷ്യല്‍ മീഡിയകളിലൂടെ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലില്‍ നിന്ന് കയ്യെടുത്ത് തന്‍റെ മൊബൈലില്‍ കയ്യോടിക്കുന്ന ഡ്രൈവര്‍. ശ്രദ്ധ പൂര്‍ണമായും മൊബൈല്‍ സ്ക്രീനില്‍. രണ്ടുകയ്യുംവിട്ട് മൊബൈലില്‍ കണ്ണുംനട്ട് വണ്ടിയോടിക്കുന്ന ദൃശ്യം യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയായിരുന്നു. കുമളി ഡിപ്പോയിലെ കെ.എല്‍ 157780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം. കോട്ടയം മീഡിയ എന്ന വാട്സ്‌ആപ് ഗ്രൂപ്പില്‍ ഒരംഗം പങ്കുവച്ച വീഡിയോ പിന്നീട് ചര്‍ച്ചയാവുകയും അത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടെ […]

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ക്ക് ഇനി ആശ്വസിക്കാം

തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടന്ന കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്.പെന്‍ഷന്‍കാര്‍ […]

ചപ്പുചവറുകള്‍ക്ക് തീയിട്ടു; കെ എസ് ആര്‍ ടി സി ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലെ വര്‍ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. ബസ്സുകള്‍ക്ക് സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നിടത്തു നിന്ന് തീ പടര്‍ന്നാണ് അപകടകാരണം. ഇന്ന്‍ രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല് വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു. കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും ശുചീകരിക്കാനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. എന്നാല്‍ തീ പൂര്‍ണ്ണമായും അണക്കാതെയാണ് ജീവനക്കാര്‍ പോയത്. ഇവിടെ കൂട്ടിയിട്ടിരുന്ന റക്സിനില് നിന്നാണ് തീപിടിച്ചതെന്ന് […]

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

വയനാട്: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. നടേശ്​ബാബു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഒാഫീസ്​ സൂപ്രണ്ടായിരുന്നു. ​ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്ബില്‍ റോയി മരിച്ചിരുന്നു. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചത്.        

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്‌; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച്‌ പോസ്റ്റിട്ടെന്ന പരാതിയില്‍ മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്‍റെ പരാതിയെ തുടര്‍ന്ന് ശ്രീജേഷിനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡ്വ. ശ്രീജേഷ് മണ്ഡപം എന്ന പേരിലാണ് ഇയാള്‍ പ്രൊഫൈല്‍ രൂപവത്കരിച്ചത്. ഡിസംബര്‍ 18-ന് കേസെടുത്തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കാണിച്ച്‌ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു.  മുഖ്യമന്ത്രിക്കും […]

പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച്‌ കെഎസ്‌ആര്‍ടിസി. ഇന്നലെ ഒരു ദിവസത്തെ മാത്രം കണക്കു നോക്കിയാല്‍  7.44 കോടിരൂപയാണ് വരുമാനം ലഭിച്ചിരിക്കുന്നത്.  പെന്‍ഷന്‍ പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും കെഎസ്‌ആര്‍ടിസിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നേരിയ ആശ്വാസമാവുകയാണ് ഈ നേട്ടം. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനം ഡിസംബര്‍ 23 നായിരുന്നു. അന്നത്തെ കളക്ഷന്‍ 7.18കോടിരൂപയാണ്. ഈ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണംകൂടിയതാണ് റെക്കോര്‍ഡ് കളക്ഷന് പ്രധാന കാരണം. ഒപ്പം തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പണിമുക്കിലായതോടെ […]

താമരശ്ശേരി ചുരത്തില്‍ കെഎസ്‌ആര്‍ടിസി വഴി മുടക്കി; ഗതാഗത തടസ്സം മണിക്കൂറുകള്‍ പിന്നിട്ടു

വൈത്തിരി:  കെഎസ്‌ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.  മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണമായ പരിഹാരം ആയിട്ടില്ല. രാവിലെ ആറു മണിയോടെ കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. അതിനാല്‍  വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടര്‍ന്നു ഗതാഗതം താറുമാറായിരുന്നു. […]

കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്

കോട്ടയം: നാല് ജില്ലകളില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പണിമുടക്കുന്നത്. ശമ്പളം വൈകുന്നതിനാലാണ് തൊഴിലാളി സമരം. ഭരണകക്ഷി