കെഎസ്ആര്‍ടിസി: പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തിയാണ് കണ്ടക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനമൊന്നും ആകാത്ത സാഹചര്യത്തിലാണ് കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. അതിനാല്‍ത്തന്നെ ഉള്ള ജോലി നഷ്ടമായ സാഹചര്യം ജീവിതം വഴിമുട്ടിച്ചതോടെയാണ് ഇവര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയിരിക്കുന്നത്. തങ്ങളുടെ പ്രശ്‌നത്തില്‍ തൊഴിലാളി യൂണിയനുകള്‍ […]

8.54 കോടി രൂപയുടെ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സര്‍വ്വകാല കളക്ഷന്‍ നേടി കെഎസ്‌ആര്‍ടിസി. 8.54 (8,54,77,240) കോടി രൂപയാണ് ഇന്നലത്തെ കെഎസ്‌ആര്‍ടിസിയുടെ വരുമാനം. ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു. 8,50,68,777 രൂപയായിരുന്നു അന്ന് വരുമാനം. ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയ കുറവുണ്ടായിട്ടും വരുമാന നേട്ടത്തിന് കാരണമായത് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച്‌ ബസുകള്‍ ഓടുന്നതും, റൂട്ടുകളുടെ പുനക്രമീകരണവുമാണ് എന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 500 ബസുകളും 2500 ജീവനക്കാരുടെയും കുറവാണ് ഉണ്ടായത്.

നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടിക്കൂടേയെന്ന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ എന്ന വിമര്‍ശനവുമായി സുപ്രീം കോടതി. താല്‍ക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന്‍ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് എതിരെയാണ് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ 4000 കോടിയിലധികം നഷ്ടം ഉണ്ടെന്ന് കെഎസ്‌ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം […]

ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്’; കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബസ്സുകളുടെ പ്രതീകാത്മക റാലി. ‘ദയവായി എന്നെ എറിഞ്ഞു തകര്‍ക്കരുത്, ഒരുപാട് പേരുടെ അന്നമാണ്’ എന്ന അഭ്യര്‍ത്ഥനയുമായായിരുന്നു കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് തകര്‍ന്ന കെഎസ്ആര്‍ടിസി ബസ്സുകളും ജീവനക്കാരും വരിവരിയായി അണിനിരന്നത്. റാലി കെഎസ്ആര്‍ടിസി എം. ഡി ടോമിന്‍ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി തകര്‍ത്തത് കൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് തകര്‍ക്കുന്നതില്‍ കാര്യമില്ല. […]

എം പാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എറണാകുളം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് സിറ്റി സര്‍വീസാണ് പ്രധാനമായും മുടങ്ങിയത്. എറണാകുളത്ത് 38 സര്‍വീസ് മാത്രമാണ് രാവിലെ 8 മണി വരെ നടന്നിട്ടുള്ളത്.  36 സര്‍വീസ് മുടങ്ങി. തിരു-കൊച്ചി സര്‍വീസ് 11 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ. പെരുമ്പാവൂരില്‍ 17 ഉം പറവൂരില്‍ 10 ഉം സര്‍വിസുകള്‍ മുടങ്ങി. വയനാട്ടില്‍ ആകെയുള്ള 238 സര്‍വീസുകളില്‍ 103 സര്‍വീസുകള്‍ മുടങ്ങി. […]

കെ​എ​സ്‌ആ​ര്‍​ടി​സി​: ഒഴിവുള്ള തസ്തികകളില്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: കെഎസ്‌ആടിസിയില്‍ പിഎസ്‌സി ലിസ്‌റ്റില്‍ നിന്ന് അഡ്വൈസ് മെമ്മോ നല്‍കിയിട്ടുള്ളവരെ രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. ഒഴിവുള്ള എല്ലാ തസ്തികകളും രണ്ടുദിവസത്തിനകം നികത്തണം. കേസില്‍ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അന്തിമ സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ്‌ ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെതാണ് വിധി. നിയമിക്കപ്പെടുന്നവര്‍ക്ക് വലിയ പരിശീലനം വേണ്ടെന്നും അവര്‍ ജോലി ചെയ്ത് പഠിച്ചോളും എന്നും കോടതി അഭിപ്രായപ്പെട്ടു. എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേരെ നിയമിക്കണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ ഇന്നലെ 3861 […]

കെ.എസ്.ആര്‍.ടി.സിയില്‍ 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍ പേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിന്‍ തച്ചങ്കരി ഉറപ്പുനല്‍കി. അതേസമയം പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാന്‍ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നാളെ എം.ഡി നേരിട്ടെത്തി സത്യവാങ് മൂലം നല്‍കണമെന്നും നിര്‍ദേശിച്ചു. മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ട് പി.എസ് സി ശുപാര്‍ശ ചെയ്തവരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാല്‍ രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതിനെ കോടതി അതിരൂക്ഷമായി […]

തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന്‌ തീപിടിച്ചു

തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ഡിപ്പോക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന വിവരം ലഭ്യമല്ല. ബുധനാഴ്ച രാവിലെ കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.    

പമ്പ-ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

ശബരിമല: പമ്പ-ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെ രണ്ട് ബസ് സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ പമ്പ-ത്രിവേണി റൂട്ടില്‍ 10 രൂപ നിരക്കില്‍ യാത്ര ചെയ്യാന്‍ ഒരുക്കിയിരുന്ന ബസാണ് ഇപ്പോള്‍ പൂര്‍ണമായും സൗജന്യമാക്കിയത്. ഇത്തവണ തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമേയുള്ളു നിലയ്ക്കല്‍ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ മടക്കയാത്ര ഉള്‍പ്പെടെയാണ് ലഭിക്കുന്നത്. അതിനാല്‍ അയ്യപ്പന്മാരുടെ […]

നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ഇത് കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആര്‍ടിസി ബസുകളാണു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു ചെയിന്‍ സര്‍വീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സര്‍വിസില്‍നിന്നു പിന്‍വലിച്ചത്. പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് […]