ശബരിമല സ്ത്രീപ്രവേശനം; 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന

ശബരിമല : ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ശബരിമല കേസിലെ വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണം. അല്ലെങ്കില്‍ വിമോചന സമരത്തെക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് […]

ശബരിമല സ്ത്രീ പ്രവേശം; തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ ഹര്‍ത്താല്‍. ശിവസേനയാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ആലപ്പുഴയില്‍ ആഗസ്റ്റ് രണ്ടിന് യു.ഡി.എഫ് ഹര്‍ത്താല്‍

ആലപ്പുഴ: തീരപ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച്‌ ആഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. കനത്ത മഴയെ തുടരുന്ന ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ് . ഇതിനെതിരെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വനാം ചെയ്തിരിക്കുന്നത്.

സം​സ്ഥാ​ന​ത്ത് ഇന്ന് ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍

പത്തനംതിട്ട: ശബരിമല വിശ്വാസികളുടെ ആചാരത്തിന് വിരുദ്ധമായ നടപടി എടുക്കുന്ന കേരള സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച നാല് ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല് ആചരിക്കും. അയ്യപ്പധര്‍മ സേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക. രാവിലെ ആറു മുതല് വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം. അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

ജൂലൈ 30ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കരുതെന്ന്

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് . ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത് .യുവതികള്‍ക്ക് […]

സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ജൂലൈ 30 ന് ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താല്‍. അയ്യപ്പധര്‍മസേന , ശ്രീരാമസേന, ഹനുമാന്‍ സേന, വിശ്വകര്‍മ സഭ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ […]

നാളെ എസ്ഡിപിഐയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസി അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, മനോജ്‌ കുമാര്‍, റോയി അറയ്ക്കല്‍, ഷൌക്കത്ത് അലി, എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന […]

വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബത്തേരിയില്‍ ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ ആ​ദി​വാ​സി ബാലനെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന സംഭവം ഇന്ന് പുലര്‍ച്ചെയുണ്ടായിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍. മു​തു​മ​ല പു​ലി​യാ​രം കാ​ട്ടു​നാ​യ്ക കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ മ​ഹേ​ഷ് (​മാ​ര​ന്‍-11) നെ​യാ​ണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ചൊവ്വാഴ്ച രാ​ത്രി ഏ​ഴോ​ടെ പൊ​ന്‍​കു​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നുവ​ന്ന​താ​യി​രു​ന്നു മഹേഷ്. ഇ​ന്ന് പുലര്‍ച്ചെ […]

സംഘര്‍ഷം ആളിക്കത്തുന്നു; കോട്ടയത്ത് നാളെ ഹര്‍ത്താല്‍

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയത്ത്‌ ഹർത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി കോട്ടയം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. സംഭവത്തിൽ പോലീസിനെതിരേ പ്രതിഷേധം ഇരന്പുകയാണ്. അതിനിടെ കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷമുണ്ടായി.മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് […]

വ്യാജ ഹര്‍ത്താല്‍ അക്രമം; താനൂരില്‍ ഇന്ന് വ്യാപാരി ഹര്‍ത്താല്‍

മലപ്പുറം: ഇന്നലെ ഹര്‍ത്താലില്‍ പ്രദേശത്തെ കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ താനൂരില്‍ വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുളളത്. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലാകെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.