ശബരിമല സ്ത്രീപ്രവേശനം; 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന

ശബരിമല : ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന.

ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ശബരിമല കേസിലെ വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണം. അല്ലെങ്കില്‍ വിമോചന സമരത്തെക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകും. അതിന്‍റെ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. ശബരിമല വിശ്വാസികളുടേതാണ്. പൊതുസ്ഥലമല്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ ഗാന്ധിമാര്‍ഗത്തില്‍ തടയും. 16 ന് സെക്രട്ടേറിയറ്റ് നടയില്‍ ലക്ഷംപേരെ പങ്കെടുപ്പിച്ച്‌ അയ്യപ്പ ഭക്തസംഗമം സംഘടിപ്പിക്കും. നട തുറക്കുന്ന 17 ന് പമ്പയില്‍ ഭക്തലക്ഷങ്ങളുടെ പിന്തുണയോടെ നിരാഹാര ഉപവാസ യജ്ഞം സംഘടിപ്പിക്കുമെന്ന് സമിതി വൈസ് ചെയര്‍മാന്‍ രാഹുല്‍ ഈശ്വറും വ്യക്തമാക്കി.

prp

Related posts

Leave a Reply

*